പൗരാവകാശരേഖ 2026
പഞ്ചായത്തുകള്‍ക്ക് ഭരണഘടനാ പദവി നല്‍കിയ എഴുപതിമൂന്നാം ഭേഗദതിയുടെ അന്തസത്തക്ക് അനുസൃതമായിവാക്കിലും അര്‍ത്ഥത്തിലും അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഭരണഘടനാഭേദഗതിയുടെ ചുവട് പിടിച്ച് കേരളം രൂപം നല്‍കിയ പഞ്ചായത്ത് രാജ്ڔആക്ടും ചട്ടങ്ങളും വികേന്ദ്രീകൃത ഭരണത്തെ സുസ്ഥിരമാക്കുന്നതിനും പൗരരുടെ അവകാശങ്ങള്‍ക്ക്നിയമപരിരക്ഷ നല്‍കുന്നതുമാണ്. ജനപങ്കാളിത്തആസൂത്രണത്തിലും വികസനത്തിലും ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ വിപുലമായഅധികാരങ്ങളാലും വിഭവങ്ങളാലും ശക്തീകരിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളിലും സാമൂഹികസുരക്ഷിതത്വത്തിലും ജീവസന്ധാരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിലും സേവനദാതാവായും ചാലകശക്തിയായുംവര്‍ത്തിക്കാന്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് കഴിഞ്ഞിട്ടു്.
ആധുനിക ജനാധിപത്യ സമൂഹത്തില്‍ ഉല്‍കൃഷ്ടവും ഗുണമേന്മയുള്ളതും പ്രതിജ്ഞാ ബന്ധവുംസുതാര്യവുമായ ഒരു ഭരണക്രമമാണ് ജനങ്ങള്‍ കാംക്ഷിക്കുന്നത്. അത്തരം ഭരണക്രമം ഉറപ്പുവരുത്തുന്ന ഉപാധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് 1994 ലെ കേരള പഞ്ചായത്ത് രാജ്നിയമത്തിലെ 272 (എ) വകുപ്പ് പ്രകാരം നമ്മുടെ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് ലഭിക്കേുന്ന സേവനങ്ങളും അവരെ സംബന്ധിക്കുന്ന വ്യവസ്ഥകള്‍ ലഭ്യമാകുന്ന സമയപരിധിയും അറിയിച്ച് കൊുള്ള പൗരാവകാശ രേഖ. ഓരോ ഭരണ സ്ഥാപനങ്ങളിലുംനിര്‍ണ്ണയിക്കപ്പെട്ട രീതിയില്‍ പൗരന്മാര്‍ക്ക് ലഭ്യമാകുന്ന വിവിധയിനംസേവനങ്ങളും അവയുടെ വ്യവസ്ഥകളും അവ ലഭ്യമാവുന്ന സമയപരിധിയും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിപ്രസിദ്ധീകരിക്കുന്ന രേഖയാണ് പൗരാവകാശരേഖ. ഭരണ രംഗത്ത് കാര്യക്ഷമത ഉറപ്പ് വരുത്തി നിയമാനുസരണവുംസമയബന്ധിതവുമായി സേവനങ്ങള്‍ പ്രദാനം ചെയ്ത് സാമൂഹ്യനീതിയും ഭരണസുതാര്യതയും കൈവരിക്കുകയാണ്ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭരണസുതാര്യതയുംകാര്യക്ഷമതയും ഉറപ്പാക്കി കൊ്മാത്രമേ ഭരണ സംവിധാനങ്ങള്‍ക്ക് ജനാഭിലാഷം സാക്ഷാത്ക്കരിക്കാനാകൂ. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്ന പരമമായ സത്യം ഉള്‍ക്കൊ് നാം തയ്യാറാക്കിയ ഈ പൗരാവകാശരേഖ എല്ലാവിധ ജനവിഭാഗങ്ങളുടെയും പിന്തുണഅഭ്യര്‍ത്ഥിച്ച് കൊ് കതിരൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2026 വര്‍ഷത്തെ പൗരാവകാശരേഖ സവിനയംസമര്‍പ്പിച്ച് കൊള്ളുന്നു.