ബജറ്റ് റിപ്പോർട്ട് 2024-25

    പൈതൃക നഗരമായ തലശ്ശേരിയോട് ചേര്‍ന്ന് നില്‍ക്കുന്ന  കളരിയുടെയും പൊന്ന്യത്തങ്കത്തിന്‍റെയും കൈത്തറിയുടെയും ഗ്രാമമാണ് ലോകമറിയപ്പെടുന്ന കതിരൂര്‍ ഗ്രാമപഞ്ചായത്ത്. അനുദിനം പട്ടണവല്‍ക്കരിക്കപ്പെടുന്ന പഞ്ചായത്തിന്‍റെയും വികസിച്ച് വരുന്ന സാംസ്ക്കാരിക ജീവിതമൂല്യങ്ങളെയും ഉള്‍ച്ചേര്‍ത്ത് നമ്മുടെ ഗ്രാമപഞ്ചായത്തിന്‍റെ സമഗ്രമായ വികസനവും ജനക്ഷേമവും ലക്ഷ്യം വെച്ച് കൊണ്ടുള്ള ഈ വര്‍ഷത്തെ ബജറ്റ് അവവതരിപ്പികുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേവലം വരവ് ചെലവ് കണക്കുകള്‍ക്കപ്പുറത്ത് നമ്മുടെ സംസ്ക്കാരത്തെയും ആരോഗ്യത്തെയും അടിസ്ഥാന സൗകര്യ വികസനത്തെയും വരും തലമുറയുടെ സുരക്ഷയെയും മുന്‍നിര്‍ത്തിയുള്ള ഒരു രേഖയായി ഈ ബജറ്റ് നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ്.

  • ബജറ്റ് റിപ്പോർട്ട് 2024-25
  • ബജറ്റ് റിപ്പോർട്ട് 2025-26
  • ബജറ്റ് റിപ്പോർട്ട് 2026-27