പഞ്ചായത്ത്

കതിരൂർ ഗ്രാമപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.

പി പി സുജയ

പ്രസിഡൻ്റ്

പവിത്രൻ കെ വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാഹിന പി വി

ചെയര്‍മാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഭാസ്കരൻ കൂരാറത്ത്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശോസ്ന കെ വി

ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ചുഷ പി എൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര് - കതിരൂർ ഗ്രാമപഞ്ചായത്ത്

വിസ്തൃതി -12.30 ച.കി.മീ

ഉൾപ്പെടുന്ന വില്ലേജ് - കതിരൂർ   

ഉൾപ്പെടുന്ന ദേശങ്ങൾ - കതിരൂർ, പുല്ല്യോട്, ആണിക്കാംപൊയിൽ, ചുണ്ടങ്ങാപൊയിൽ, പൊന്ന്യം

ബ്ലോക്ക് പഞ്ചായത്ത് - പാനൂർ

ജില്ലാ പഞ്ചായത്ത് - കണ്ണൂർ

അസംബ്ലി നിയോജക മണ്ഡലം - തലശ്ശേരി

പാർലിമെന്‍റ് നിയോജക മണ്ഡലം  - വടകര

അതിരുകൾ  - വടക്ക് - കോട്ടയം, പാട്യം പഞ്ചായത്തുകൾ

                       തെക്ക് - പന്ന്യന്നൂർ പഞ്ചായത്ത്, മാഹി, തലശ്ശേരി മുൻസിപ്പാലിറ്റി

                       കിഴക്ക്  - പാട്യം, മൊകേരി പഞ്ചായത്തുകൾ

                       പടിഞ്ഞാറി - എരഞ്ഞോളി, പിണറായി പഞ്ചായത്തുകൾ

 

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കതിരൂര്‍ ഗ്രാമപഞ്ചായത്ത് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്. ശ്രീ സൂര്യനാരായണ ക്ഷേത്രവുമായി ബന്ധപ്പെട്ട് “കതിരവന്റെ ഊര്” എന്ന പേരില്‍ നിന്നാണ് കതിരൂര്‍ എന്ന പേര് ഉണ്ടായത്. വിശാലമായ നെല്‍വയലുകളും കതിരുകളുടെ സമൃദ്ധിയും സ്ഥലനാമത്തിന് മറ്റൊരു കാരണമായി പറയപ്പെടുന്നു. തലശ്ശേരി-കൂര്‍ഗ് റോഡ് ഈ പ്രദേശത്തിന്റെ പ്രധാന ഗതാഗത മാര്‍ഗമാണ്. ബ്രിട്ടീഷ് കാലത്ത് വ്യാപാര വസ്തുക്കള്‍ തുറമുഖത്തിലേക്ക് കൊണ്ടുപോകാന്‍ ഈ റോഡ് ഉപയോഗിച്ചിരുന്നു. 1922-ല്‍ സ്ഥാപിതമായ കതിരൂര്‍ ഗവ. ഹൈസ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് വലിയ പങ്ക് വഹിച്ചു. സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഈ പ്രദേശം ഒരു കേന്ദ്രമായി മാറി. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ചിന്തകള്‍ ഇവിടെ സ്വാധീനം ചെലുത്തി. സ്വാതന്ത്ര്യ സമരകാലത്ത് മദ്യവിരുദ്ധ സമരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ശക്തമായി നടന്നു. എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം രാഷ്ട്രീയ ചലനം...

കൂടുതൽ വായിക്കുക